കോട്ടയം : നിപ ബാധിതയായി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനി പുതുശ്ശേരി അനുസ്മരണം കേരള ഗവ.നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി പി.രാഘവൻ പഠനകേന്ദ്രം ചെയർമാൻ ബി.ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് എം.രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.ആർ രാജു, ജില്ലാ സെക്രട്ടറി ടി.കെ സഫ്ത്തർ, ജില്ലാ ട്രഷറർ എം.എസ് ബീന, പി.പാപ്പ, ജോബി സെബാസ്റ്റ്യൻ, പി.ഡി മിനിമോൾ, എം.കെ അനിതാകുമാരി, സാവിയോ ബെന്നി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |