വൈക്കം: നഗരസഭ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബസംഗമം കെ പി സി സി അംഗം മോഹൻ. ഡി. ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി വിതരണം ചെയ്തു. മുതിർന്ന പൗരൻമാരെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണി സണ്ണി ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |