പാണത്തൂർ: കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെർക്കള സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സി.എം ഗ്രീൻകാർഡ് നൽകി ആശുപത്രിയിൽ ഇളവ് നൽകും. പ്രസാദ് നേത്രാലയ സൂപ്പർ സ്പെഷ്യാലിറ്റി കാസർഗോടിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും എഫ്.എച്ച്.സി പാണത്തൂരിന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പും ഉണ്ടായിരുന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് വി.ആർ അനിൽകുമാർ അദ്ധ്യക്ഷനായി. കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബാലചന്ദ്രൻ നായർ മുഖ്യാതിഥിയായി. എക്സി. അംഗം അസീസ് ചാപ്പക്കാൽ സ്വാഗതവും സി.എം ഹോസ്പിറ്റൽ പി.ആർ.ഒ ബി അഷ്‌റഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |