കാലിക്കടവ് : പിലിക്കോട് വയലിലെ ബിന്ദുവിനും രോഗബാധിതയായ അമ്മയ്ക്കും സ്നേഹവീട് ഒരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ.ജില്ലയിലെ 61 യൂണിറ്റുകളിലെ വളണ്ടിയർമാർ സ്ക്രാപ്പ് ചലഞ്ച്, ഭക്ഷ്യമേളകൾ, ഉത്പ്പന്ന നിർമ്മാണം, വിപണനം എന്നിവ നടത്തി സമാഹരിച്ച തുക ഉപയോഗിച്ചാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്. എം.രാജഗോപാലൻ എം.എൽ. എ താക്കോൽ കൈമാറി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.ഉത്തരമേഖല റീജിയണൽ പ്രോഗ്രാം കൺവീനർ വി.ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ട്രഷറർ കെ.സുനിൽകുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി.സുജാത ,ഹയർസെക്കൻഡറി അസിസ്റ്റന്റ് കോർഡിനേറ്റർ പി.മോഹനൻ, എ.രതീഷ് കുമാർ, എൻ.വി.സന്ദീപ് കുമാർ, പിലിക്കോട് ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് കെ.സുമേശൻ, പ്രിൻസിപ്പൽ എ.രത്നാവതി, സംഘാടകസമിതി ചെയർമാൻ പി.സുധാകരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |