കാഞ്ഞങ്ങാട്: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഹൊസ്ദുർഗ് താലൂക്ക് സമ്മേളനം അർബൻ ബാങ്ക് ഹാളിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. സപ്ലൈകൊയെ നോഡൽ എജൻസി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നടരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശങ്കർ ബെളിഗെ, ജില്ലാ സെക്രട്ടറി ബാലകൃഷ്ണ ബല്ലാൾ, സജി പാത്തിക്കര,ഗഫൂർ കാസർകോട് , രാജേന്ദ്രൻ, സുരേശൻ മേലാങ്കോട് ,ഇബ്രാഹിം മഞ്ചേശ്വരം എന്നിവർ സംസരിച്ചു. സെക്രട്ടറി മണികണ്ഠൻ അമ്പങ്ങാട് സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ബാലകൃഷ്ണൻ (പ്രസിഡന്റ്) , മണികണ്ഠൻ (സിക്ര), ർ അനിൽ പള്ളികണ്ടം (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |