കോന്നി: ഹൈക്കോടതിയുടെ നിലപാടിൽ സന്തോഷമുണ്ടെന്ന് ആത്മഹത്യചെയ്ത ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മാതാപിതാക്കളായ ജി.മധുസൂദനനും നിഷ ചന്ദ്രനും പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ട്. സംഭവം നടന്ന് 64 ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ വന്നത് പൊലീസിന്റെ ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ്. കേസിൽ നീതിപൂർവകമായ അന്വേഷണം നടത്തി പ്രതിക്ക് ജാമ്യം കിട്ടാത്ത രീതിയിൽ കടുത്ത ശിക്ഷ നടപ്പാക്കണം. പ്രതിയെ ചോദ്യം ചെയ്താലേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. കോടതിയിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ ശക്തമായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |