കാളികാവ്: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തീൻമേശയിൽ ഒരുമിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും. കോൺഗ്രസ് നേതാവായ എൻ.എ. കരീമിന്റെ മകളുടെ കല്യാണ സദസിലാണ് ഇരുവരും തൊട്ടടുത്തിരുന്ന് കുശലം പറഞ്ഞ് ഭക്ഷണം കഴിച്ചത്. കാളികാവ് ബി.ബി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.
നിലമ്പൂരിലെ സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേര് പ്രചരിക്കുന്നതിനിടെ ഇന്നലെ രാവിലെ ഷൗക്കത്തിനെതിരെ ഒളിയമ്പുകളുമായി പി.വി.അൻവർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹവേദിയിൽ ഇരുവരും ഒന്നിച്ചത്. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. വൈകിട്ടോടെ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം എ.ഐ.സി.സി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |