കാലം മാറുന്നതനുസരിച്ച് പുതിയ കോഴ്‌സുകളും തൊഴിൽ മേഖലകളും രൂപപ്പെടുകയാണ്. 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനത്തോളം ഇല്ലാതാകുമെന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പകരം പുതിയ തൊഴിൽ മേഖലകൾ ഉരുത്തിരിയും. 2030 ഓടെ ഇന്ത്യയിലും ലോകത്താകമാനവും വരാനിരിക്കുന്ന സാദ്ധ്യതയുള്ള 15 മേഖലകൾ ഇവയാണ്.
1. ഓട്ടോമേഷൻ: എല്ലാ മേഖലകളിലും യന്ത്രവത്കരണം കൂടുതലായി പ്രവർത്തികമാകും.
2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ വിപുലപ്പെടും.
3. ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്‌സ്.
4. അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ, ഇ ഭക്ഷ്യ റീട്ടെയ്ൽ, കൃത്രിമ ഇറച്ചി, വെർട്ടിക്കൽ കൃഷി.
5. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, Quantum computing, ഡെലിവറി ഡ്രോണുകൾ, ഡിജിറ്റലൈസേഷൻ, വിർച്ച്വൽ സ്വാധീനം.
6. ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്ടിവിറ്റി, സോളാർ ജിയോ എൻജിനിയറിംഗ്, ഡയറക്ട് കാർബൺ ക്യാപ്ചർ, സൂപ്പർസോണിക് എയർ ക്രാഫ്റ്റുകൾ.
7. പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ.
8. ഹെൽത്ത് കെയർ ടെക്‌നോളജി, ബയോമെഡിക്കൽ സയൻസ്, മോളിക്യൂലാർ ബയോളജി, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ.
9. വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് ടെക്‌നോളജി , കോമിക്‌സ്.
10. സൈക്കോളജി, ഡെവലപ്‌മെന്റൽ സയൻസ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് ഇക്കണോമിക്‌സ്.
11. കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, വാക്‌സിൻ നിർമ്മാണം.
12. ഇ അക്കൗണ്ടിംഗ്, ബ്ലോക്ക് ചെയ്ൻ ടെക്‌നോളജി.
13. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ.
14. എജ്യുക്കേഷണൽ ടെക്‌നോളജിസ്, ടെക്‌നോളജി എനേബിൾഡ് ഓൺലൈൻ കോഴ്‌സുകൾ, വിർച്വൽ യൂണിവേഴ്‌സിറ്റികൾ
15. സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടെയ്ൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ്.
2. എം.എസ്‌സി ബയോടെക്‌നോളജി
ബയോടെക്‌നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി എം.എസ്‌സി ബയോടെക്‌നോളജിക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. ആദ്യ വർഷം പ്രതിമാസം 6000 രൂപയും, രണ്ടാം വർഷം 8000 രൂപയും സ്റ്രൈപൻഡ് ലഭിക്കും. GAT-B സ്‌കോറുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ തലത്തിൽ 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ജൂൺ 15 വരെ അപേക്ഷിക്കാം. www.rgcb.res.in/msc
3. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് മാർക്കറ്റ്‌സ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് മാർക്കറ്റ്‌സിലെ രണ്ടു വർഷ സെക്യൂരിറ്റീസ് മാർക്കറ്റ്സ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് ജൂൺ 15 വരെയും ഒരുവർഷത്തെ ഇൻവെസ്റ്റ്‌മെന്റ് & സെക്യൂരിറ്റീസ് ലായിൽ എൽ എൽ.എം പ്രോഗ്രാമിന് ജൂൺ രണ്ടു വരെയും അപേക്ഷിക്കാം. മഹാരാഷ്ട്ര നാഷണൽ ലാ യൂണിവേഴ്‌സിറ്റിയുമായി ചേർന്നാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്. www.nism.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |