പ്രമാടം : കനത്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലെ തീരവാസികൾ ആശങ്കയിൽ. രണ്ടു ദിവസമായി മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കർഷകർക്ക് നഷ്ടം
മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും കാറ്റിലും കാർഷിക വിളകൾ നശിക്കുന്നത് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കി. കുലച്ചുനിന്ന നിരവധി വാഴകൾ മഴയിൽ ഒടിഞ്ഞുവീണു. പാടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഇറക്കിയിരുന്ന കൃഷികൾ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നാശത്തിന്റെ വക്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |