കൊടുങ്ങല്ലൂർ: സി.പി.ഐ നേതാവും മുൻ കൃഷിമന്ത്രിയുമായിരുന്ന വി.കെ.രാജന്റെ ചരമ വാർഷിക ദിനം 29ന് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കും. 10.30ന് പടിഞ്ഞാറെ നടയിലെ ലെനിൻ മന്ദിരത്തിൽ വി.കെ.രാജൻ മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിംഗ് ഫോറം ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് നിർവഹിക്കും. വൈകിട്ട് നാലിന് ചന്തപ്പുരയിൽ നിന്നാരംഭിക്കുന്ന പ്രകടനം കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സമാപിക്കും. അനുസ്മരണ സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. വി.കെ.രാജൻ സ്മാരക പുരസ്‌കാരം ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ, എ.കെ.ചന്ദ്രന് സമ്മാനിക്കും. സി.എൻ.ജയദേവൻ, കെ.കെ.വത്സരാജ്, എ.കെ.ചന്ദ്രൻ, കെ.ജി.ശിവാനന്ദൻ, കെ.വി.വസന്തകുമാർ, കെ.എസ്.ജയ, വി.ആർ.സുനിൽ കുമാർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |