ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാനമായ ഫുട്ബാൾ താരം ഐ.എം. വിജയൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. ഫുട്ബാളിലെ സമഗ്ര സംഭാവനകൾ മാനിച്ചാണ് വിജയനെ കേന്ദ്ര സർക്കാർ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഇന്നലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മുണ്ടുടുത്ത് കേരളീയ വേഷത്തിലാണ് വിജയൻ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖർ കയ്യടിച്ച് താരത്തെ അഭിനന്ദിച്ചു.മലയാളിയായ ഹോക്കി താരം പി.ആർ ശ്രീജേഷ് നേരത്തേ പത്മഭൂഷൺ ഏറ്റുവാങ്ങാനെത്തിയതും കേരളീയ വേഷമണിഞ്ഞായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |