വെല്ലിംഗ്ടൻ: കുടിയേറ്റം സംബന്ധിച്ച വിവരങ്ങൾ ചോദിച്ചുകൊണ്ട് ഇന്ത്യക്കാർ അയക്കുന്ന ഇ-മെയിലുകൾ തുറക്കാറില്ലെന്നും അവയെ സ്പാം ആയാണ് പരിഗണിക്കുന്നതെന്നും ന്യൂസിലൻഡ് ഇമിഗ്രേഷൻ മന്ത്രി എറിക സ്റ്റാൻഫോഡ്. ഔദ്യോഗിക ഇ-മെയിലുകൾ പേഴ്‌സനൽ മെയിലിലേക്ക് ഫോർവേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക നടത്തിയ വെളിപ്പെടുത്തൽ മുന്നേ വിവാദമായിരുന്നു. എറികയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിക്കെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്. ന്യൂസീലാൻഡിലെ ഇന്ത്യൽ വംശജയായ എം.പി പ്രിയങ്ക രാധാകൃഷ്ണനും എറിക സ്റ്റാൻഫോഡിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു വംശത്തിൽ നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുകയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |