വാഷിംഗടൺ: പുതിയ വിദ്യാർത്ഥി വിസാ അഭിമുഖങ്ങൾ താത്കാലികമായി മരവിപ്പിച്ച് ട്രംപ് ഭരണകൂടം. വിദേശ അപേക്ഷകരെല്ലാം നിർബന്ധിത സോഷ്യൽ മീഡിയ പരിശോധനയ്ക്ക് വിധേയരാകണമെന്ന നയം പരിഗണിക്കുന്നതിനാലാണിത്. വിദ്യാർത്ഥി, എക്സ്ചേഞ്ച് വിസിറ്റർ ( എഫ്.എം.ജി ) അപേക്ഷകർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അഭിമുഖം നടത്തരുതെന്ന് എല്ലാ യു.എസ് എംബസികളോടും കോൺസുലാർ ഓഫീസുകളോടും നിർദ്ദേശിച്ചു.
നിലവിൽ അഭിമുഖം നിശ്ചയിച്ചിട്ടുള്ളവർക്ക് ഇത് ബാധകമല്ലെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |