കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് അയ്യപ്പൻകാവ് ഭാവന നഴ്‌സറി സ്‌കൂളിൽ മിശ്രഭോജനത്തിന്റെ 108-ാം വാർഷികം ആചരിക്കും. കേരള ഹൈക്കോടതി സീനിയർ അഭിഭാഷക വി.പി. സീമന്തിനി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷനാകും. കൺവീനർ കെ.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ വി.എസ്. സുരേഷ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം പച്ചാളം യൂണിറ്റ് പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം അയ്യപ്പൻകാവ് ശാഖ മുൻ സെക്രട്ടറി എ.എസ്. ബാലകൃഷ്ണൻ, വാസന്തി ദാസൻ, എളമക്കര പ്രസാദ്കുമാർ, മാടവന മനോജ് എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |