കൊച്ചി: അഗ്രികൾച്ചറൽ പ്രമോഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദേശി ഉൾപ്പെടെ 99 ഇനം മാമ്പഴങ്ങളുടെ പ്രദർശന വിപണനമേള കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ചു. ചലച്ചിത്രതാരം അഞ്ജലി നായർ, നിർമ്മാതാവ് എൻ.എം. ബാദുഷ എന്നിവർ ഉദ്ഘാടനം ചെയ്തു. മൽഗോവ, ചക്കരക്കുട്ടി, തോട്ടാപൂരി, ബംഗനപള്ളി തുടങ്ങിയ പരിചിത ഇനങ്ങൾക്ക് പുറമേ കേസർ, റുമാനി, ബോംബെ ഗ്രീൻ, ഹിമസാഗർ, ഹിമയുദ്ധീൻ, ഒലോർ, അൽസുഹാന, ഹിമായത്ത് തുടങ്ങിയ മാമ്പഴങ്ങളും പ്രദർശനത്തിലുണ്ട്. മാങ്ങതീറ്റ, പാചകം, ജ്യൂസ്‌കുടി തുടങ്ങിയ മത്സരങ്ങളും നടക്കും. 50 രൂപയാണ് പ്രവേശന ഫീസ്. ജൂൺ ഒമ്പതുവരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |