കണിച്ചാർ: താലൂക്ക് ലൈബ്രറി കൗൺസിൽ നടപ്പാക്കി വരുന്ന ബാലവേദി വർണക്കൂടാരം അവധിക്കാല ക്യാമ്പും കുട്ടികളുടെ റീഡിംഗ് തീയേറ്ററും കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. കാപ്പാട് സാംസ്കാരികവേദി പ്രസിഡന്റ് എം.വി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എം.വി. മുരളീധരൻ മെന്റർ ആയി പ്രവർത്തിച്ചു. തോമസ് കുന്നുംപുറം, എന്നിവർ സംസാരിച്ചു. ഇ.കെ. രാജു, ടി.ആർ.പ്രസാദ്, പ്രിൻസ് ജോസ്, എന്നിവർ നേതൃത്വം നൽകി.കെ.ആർ.വിനോദിനി കുട്ടികളുടെ റീഡിംഗ് തീയേറ്റർ പ്രവർത്തനം വിശദീകരിച്ചു കുട്ടികളുടെ വായന,സർഗശേഷി, വ്യക്തിത്വവികാസം, സാമൂഹിക ബോധം, തിന്മകളോടുളള പ്രതികരണം, മാനവികത, സാമൂഹിക ബോധം, എന്നീ ഗുണവിശേഷങ്ങൾ വളർത്താൻ ബാലവേദി ക്യാമ്പ് ഉപകരിക്കുമെന്നും വായന ദിനചര്യയാക്കണമെന്നും വിനോദിനി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |