പത്തനംതിട്ട : വനിതാ കമ്മിഷൻ അദാലത്തിൽ 17 പരാതികൾ തീർപ്പാക്കി. ആകെ ലഭിച്ചത് 60 പരാതികളാണ്. ഏഴെണ്ണം പൊലിസ് റിപ്പോർട്ടിനും രണ്ട് എണ്ണം ജാഗ്രതാസമിതിക്കും നൽകി. ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. 32 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാകമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി നേതൃത്വം നൽകി. അഡ്വ.സിനി, അഡ്വ.രേഖ,
കൗൺസലർമാരായ ജാനറ്റ് സാറ ജെയിംസ്, നീമ ജോസ്, പൊലീസ് ഉദ്യോഗസ്ഥരായ സ്മിത രാജ്, ഇ.കെ.കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |