കോന്നി : കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വോളിബോൾ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി അലക്സ് സന്ദേശം നൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീകാന്ത്.ടി.എം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘടനാ കാര്യ ജില്ലാജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, റഷീദ് മുളന്തറ, സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, എം.സി ജയകുമാർ,സന്തോഷ് കുമാർ.വി.കെ, സാംകുട്ടി.പി.എസ്, രാജീസ് കൊട്ടാരം, രാജു ഫിലിപ്പ്, ബഹനാൻ ജോസഫ്, റ്റിബു പുരക്കൽ, കോശി ഏബ്രഹാം, ലിനു കുളങ്ങര, ചെറിയാൻ വടശ്ശേരിക്കര, ജോൺസൺ മൈലപ്ര , തോപ്പിൽ ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |