കൊച്ചി: സൂപ്പർ ലീഗ് കേരളയും (എസ്.എൽ.കെ) ജർമൻ ഫുട്‌ബാൾ അസോസിയേഷനും (ജി.എഫ്.എ) തമ്മിൽ സഹകരണക്കരാർ ഒപ്പുവച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ചടങ്ങിൽ സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫും മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാനും ജർമൻ ഫുട്ബാൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്‌സ് ഡയറക്ടർ കേ ഡാംഹോൾസും ത്രീലീഗ ഫുട്‌സൽ ബുണ്ടസ്‌ലിഗ മേധാവി ഫിലിപ്പ് മെർഗെന്തലറും കരാറിൽ ഒപ്പുവച്ചു.
സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഫുട്‌ബാൾ വികസനം സാദ്ധ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. സൂപ്പർ ലീഗ് കേരള കളിക്കാർക്ക് ജർമനിയിൽ പരിശീലനം നൽകും. പരിചയസമ്പന്നരായ ജർമൻ ഫുട്‌ബാൾ പ്രൊഫഷണലുകൾക്കും കോച്ചുമാർക്കും സൂപ്പർ ലീഗ് കേരളയിൽ പ്രവർത്തിക്കാനും പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സംഭാവന നൽകുന്നതിനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |