സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അഞ്ജു അരവിന്ദ്. ദോസ്ത് അടക്കം നിരവധി സിനിമകളിൽ അഞ്ജു അഭിനയിച്ചിട്ടുണ്ട്. നടിയിപ്പോൾ ബംഗളൂരുവിൽ സെറ്റിൽഡാണ്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ.
'ആദ്യ വിവാഹം ഡിവോഴ്സായി. രണ്ടാമത് വിവാഹം കഴിച്ചയാൾ മരിച്ചു. ഇപ്പോൾ ലിവിംഗ് റിലേഷൻഷിപ്പിലാണ്. സഞ്ജയ് എന്നാണ് പങ്കാളിയുടെ പേര്. ഇപ്പോൾ സന്തോഷമായിരിക്കുന്നു. ഇപ്പോൾ അഞ്ച് വർഷമായി ഞങ്ങൾ ഒന്നിച്ചുജീവിക്കുന്നു. എനിക്ക് ബംഗളൂരുവിൽ ഡാൻസ് ടീച്ചർ എന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്.
ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഒരു സിനിമ കഥപോലെയാണ് ഞങ്ങളുടെ കഥ. '96'ആണ് ഞങ്ങൾ ഒന്നിച്ചുകണ്ട ആദ്യ സിനിമ. സഞ്ജയ് ഡാൻസറാണ്. ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അത് റിസൈൻ ചെയ്താണ് ഡാൻസിലെത്തിയത്. ഇപ്പോൾ സോഷ്യൽ വർക്കും എഴുത്തുമായി മുന്നോട്ടുപോകുന്നു. ഡാൻസ് ക്ലാസിൽവച്ചാണ് സഞ്ജയിയെ ആദ്യം കണ്ടത്. എന്റെ ഡാൻസ് അക്കാദമിക്ക് അദ്ദേഹമാണ് പേര് നൽകിയത്. അഞ്ജു അരവിന്ദ് അക്കാദമി ഒഫ് ഡാൻസ് എന്നാണ് പേര്.'- നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |