പാനൂർ : പാനൂർ നഗരസഭ പത്താംവാർഡ് സഭ കൗൺസിലർ എം.രത്നാകരന്റെ അദ്ധ്യക്ഷതയിൽ കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭ ആസൂത്രണ സമിതി വൈസ്‌ചെയർമാൻടി ടി.രാജൻ പുതിയ വർഷത്തെ പദ്ധതി വിശദികരണം നിർവ്വഹിച്ചു.നാലാം വാർഡ് കൗൺസിലർ ഹാജിറ ഖാദർ, എൻ.കെ.നാണു മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു വൈദ്യർ പിടീക അണിയേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പഴശ്ശി കനാൽ റോഡ് ടാറിംഗ് നടത്താൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ യോഗത്തിൽ എം.എൽ.എ ക്ക് നിവേദനം നൽകി.വാർഡ് വികസന സമിതി കൺവീനർ കെ.കാർത്തിക സ്വാഗതവും കോർഡിനേറ്റർ ഷൈനി മോൾ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |