തൃപ്രയാർ: വലപ്പാടുള്ള കെട്ടിട നിർമ്മാണ സ്ഥാപനത്തിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽപോയ കളക്ഷൻ എജന്റിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ കല്ലാറ്റ് വീട്ടിൽ കിരണാണ് (34) പിടിയിലായത്. 2025 മാർച്ച് ഒന്നിനായിരുന്നു സംഭവം. ട്രാവൻകൂർ ബിൽഡ് വെയർ എന്ന സ്ഥാപനത്തിലെ കളക്ഷൻ എജന്റായിരുന്നു കിരൺ. നിർമ്മാണ സാമഗ്രികൾ വിറ്റുകിട്ടിയ 7 ലക്ഷം രൂപയും ജോലിക്ക് ഉപയോഗിക്കാൻ വേണ്ടി നൽകിയ ബൈക്കും മൊബൈൽ ഫോണുമായാണ് കിരൺ മുങ്ങിയത്. ഇടുക്കിയിൽ ഒളിവിൽ കഴിയുകയായിരുന്ന കിരണിനെ വലപ്പാട് പൊലീസ് ഇൻസ്‌പെക്ടർ എം.കെ.രമേഷ്, എസ്.ഐ സി.എൻ.എബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |