തിരുവനന്തപുരം: 2025- 26 അദ്ധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ് ജൂൺ 18ന് ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4,62,768 വിദ്യാർത്ഥികളാണ് ഓൺലൈനായി അപേക്ഷിച്ചിട്ടുള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ ആകെ 4,42,012 സീറ്റുകൾ ലഭ്യമാണ്. ആദ്യ അലോട്ട്‌മെന്റ് ജൂൺ രണ്ടിന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. 3ന് രാവിലെ 10 മുതൽ 5ന് വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കും സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ജൂൺ 10ന് രണ്ടാം അലോട്ട്‌മെന്റും 16ന് മൂന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിച്ച് മുഖ്യഘട്ടങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |