
അടൂർ:ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി അപകട-ലൈഫ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.43 ലക്ഷം വിദ്യാർത്ഥികൾക്കാണ് സേവനം ലഭ്യമാകുന്നത്.അപകട മരണത്തിന് മൂന്നുലക്ഷവും ചികിത്സയ്ക്ക് 75,000 രൂപയും നൽകും.പ്രീമിയം പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ടിൽ നിന്ന് മൂന്നുകോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്,ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ,ബിനി ലാൽ,ഷാജി വർഗീസ്,പി.ബി.ഹർഷകുമാർ,ജി.കൃഷ്ണകുമാർ,സതീഷ് ബാലൻ,ഷാജി വർഗീസ്,സജി ജെയിംസ്,സുമിന.കെ.ജോർജ്,ആർ.രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ