നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷത്തിൽ എത്തുന്ന മൂൺവാക്ക് തിയേറ്രറിൽ. വിനോദ് എ.കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് താരങ്ങൾ. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറിൽ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് നിർമ്മാണം.
ഛോട്ടാ മുംബൈ
മോഹൻലാൽ നായകനായി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ ജൂൺ 6ന് റീ റിലീസ് ചെയ്യും. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി .ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന ബെന്നി പി. നായരമ്പലം, മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.
നേരറിയും നേരത്ത്
അഭിറാം രാധാകൃഷ്ണൻ, ഷിബ് ല ഫറ, സ്വാതിദാസ് പ്രഭു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നേരറിയും നേരത്ത് തിയേറ്രറിൽ. രഞ്ജിത്ത് ജി .വി സംവിധാനം ചെയ്ത ചിത്രത്തിൽ എസ് . ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ. വിമല, ബേബി വേദിക, സുന്ദരപാണ്ഡ്യൻ, നിഷാന്ത് എസ് .എസ്, ശ്വേത വിനോദ് നായർ, നിമിഷ ഉണ്ണിക്കൃഷ്ണൻ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, കല സുബ്രമണ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം - ഉദയൻ അമ്പാടി, വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് .ചിദംബരകൃഷ്ണൻ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |