തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ചെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും പങ്കെടുക്കാത്ത സമരത്തിന്റെ പേരിൽ തനിക്ക് ഇന്നലെ സമൻസ് കിട്ടിയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. മാന്നാറിൽ ഭക്തർ നടത്തിയ സമരത്തിന്റെ പേരിലാണ് അതിൽ പങ്കെടുക്കാത്ത തനിക്കും മുൻകേന്ദ്ര മന്ത്രി ഒ.രാജഗോപാൽ അടക്കമുള്ളവർക്കും കോടതിയിൽ നിന്ന് സമൻസ് കിട്ടിയിരിക്കുന്നത്. അന്ന് കണ്ടാലിറിയാവുന്ന ഏതാനും പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പിന്നീട് കണ്ടാലറിയാവുന്നവരെ തിരിച്ചറിഞ്ഞു. അത് ഒ.രാജഗോപാലും പി.എസ്.ശ്രീധരൻപിള്ളയുമായെന്ന് അദ്ദേഹം പരിഹസിച്ചു. എങ്ങോട്ടാണ് കേരളത്തിലെ പൊലീസും സർക്കാരും പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |