മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജൂണ്‍ 2ന് വൈകുന്നേരം 3ന് കോടതിപ്പടിയില്‍ നടക്കും. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, അബ്ബാസലി തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും.
അതേസമയം, നിലമ്പൂരില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് പ്രവേശനം നടക്കാതിരിക്കുകയും ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യം കോണ്‍ഗ്രസ് നിഷേധിക്കുകയും ചെയ്തതോടെ അന്‍വര്‍ വെട്ടിലായിരിക്കുകയാണ്. അതേസമയം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഇന്ന് രാവിലെ പറഞ്ഞ അന്‍വര്‍ വൈകുന്നേരമായപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്.
മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ധമുണ്ടെന്നും നിരവധി പേര്‍ പണവുമായി തന്നെ സമീപിക്കുന്നുവെന്നുമാണ് അന്‍വര്‍ വൈകുന്നേരം നിലപാട് മാറ്റിക്കൊണ്ട് പറഞ്ഞത്. അന്‍വര്‍ മത്സരിക്കുമെന്നും തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചിരിക്കുന്നത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അദ്ധ്യായമല്ലെന്നും ഇനിയും സാദ്ധ്യമാണെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |