ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഈ ആഴ്ച ഒടുവിൽ ഹൈദരാബാദിൽ ആരംഭിക്കും. ഈ ഷെഡ്യൂളിലും ദുൽഖർ സൽമാൻ പങ്കെടുക്കില്ല. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ. ഈ ഷെഡ്യൂളിൽ ദുൽഖർ ജോയിൻ ചെയ്യും.
തിരുവനന്തപുരത്തായിരുന്നു ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂൾ. ഒരു മാസം നീണ്ട ഷെഡ്യൂൾ മേയ് 26ന് ആണ് ഷെഡ്യൂൾ ബ്രേക്ക് ആയത്. തിരുവനന്തപുരം ഷെഡ്യൂളിലും ദുൽഖർ പങ്കെടുത്തില്ല.
അതേസമയം തമിഴ് നടി സംയുക്ത വിശ്വനാഥനാണ് ഐ ആം ഗെയിമിൽ നായിക .സുഴൽ, ചട്ണി സാമ്പാർ, സ്വീറ്റ് കാരം കോഫീ, മോഡേൺ ലവ് ചെന്നൈ, എങ്ക ഹോസ്റ്റൽ എന്നീ വെബ് സീരീസുകളിലും ചാരി 111 , ഓ മനപെണ്ണേ എന്നീ തമിഴ് ചിത്രങ്ങളിലും സായ് അഭയങ്കരിന്റെ കച്ചി സേറ എന്ന സൂപ്പർഹിറ്റ് മ്യൂസിക് ആൽബത്തിലും സംയുക്ത വേഷമിട്ടിട്ടുണ്ട്. ഐ ആം ഗെയിം ആദ്യ മലയാള ചിത്രമാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും വേഷമിടുന്നു . ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അൻപറിവ് ടീം ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ്ആയിരിക്കും. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് തിരക്കഥ. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ് സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി,ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ,പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |