
ഇക്കുറി പാൻ ഇന്ത്യൻ ചിത്രങ്ങളുടെ ക്രിസ്മസ്. മോഹൻലാൽ നായകനായി തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച വൃഷഭ, നിവിൻ പോളി നായകനായ സർവ്വം മായ, അനാകോണ്ട സിനിമ ഫ്രാഞ്ചെസിയിൽ നിന്ന് കോമഡി ഹൊറർ ചിത്രം അനാകോണ്ട , അനശ്വര രാജൻ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചാമ്പ്യൻ, ഉണ്ണിമുകുന്ദൻ അപർണ്ണബാലമുരളി എന്നിവരുടെ മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾ ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്യും. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഭ.ഭ. ബ റിലീസ് മാറി. എഡിറ്റിംഗ് ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് മാറ്റത്തിന് കാരണമെന്ന് അറിയുന്നു. ഡിസംബർ 25 ന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് അറിയുന്നു. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ. ബ മാസ് എന്റർടെയ്നറാണ്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു.ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്ഷൻ ചിത്രം അവതാറിന്റെ മൂന്നാംഭാഗം അവതാർ : ഫയർ ആന്റ് ആഷ് ഡിസംബർ 19 ന് തിയേറ്ററുകളിൽ എത്തും. 2022ൽ പുറത്തിറങ്ങിയ അവതാർ ദ വേ ഒഫ് വാട്ടർ എന്ന സിനിമയുടെ തുടർച്ചയാണ്.കെവിൻ എട്ടെൻ സംവിധാനം ചെയ്യുന്ന ചിത്രം അനാകോണ്ട ഈ സീരിസിലെ ആറാമത്തെ ചിത്രംകൂടിയാണ്.
പ്രദീപ് രംഗനാഥൻ നായകനായി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷ്വറൻസ് കമ്പനി ഡിസംബർ 18 ന് റിലീസ് ചെയ്യും. ഫാന്റസി റൊമാന്റിക് കോമഡി ചിത്രത്തിൽ കൃതിഷെട്ടി ആണ് നായിക. കാർത്തി ചിത്രം വാ വാദ്ധ്യാർ ഡിസംബർ 12 ന് തീയേറ്ററിലെത്തും.അതേസമയം നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ വൃഷഭയിൽ മോഹൻലാൽ വൃഷഭ, വിശ്വംഭര എന്നീ ഇരട്ടവേഷങ്ങളാണവതരിപ്പിക്കുന്നതെന്നാണ് വിവരം. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്.റോഷൻ മെക , സമർജിത്ത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, സിമ്രാൻ, നേഹ സക്സേന, രാമചന്ദ്ര രാജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ .
അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായയിൽ പ്രീതിമുകുന്ദൻ ആണ് നായിക .ഹൊറർ ഫാന്റസി എന്റർടെയ്നറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |