വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നിച്ചൊരു ചടങ്ങിനെത്തി നടൻ ധനുഷും രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും. മൂത്ത മകൻ യാത്രയുടെ ബിരുദദാന ചടങ്ങ് ആഘോഷിക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ബിരുദദാന ദിനത്തിലെ കുടുംബത്തിന്റെ രണ്ട് ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
മകൻ യാത്ര മാതാപിതാക്കളെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോയാണ് ശനിയാഴ്ച ധനുഷ് പങ്കുവച്ചത്. ബിരുദദാന വസ്ത്രത്തിലാണ് യാത്ര ഉള്ളത്. 'അഭിമാനമുള്ള മാതാപിതാക്കൾ യാത്ര' എന്ന് അദ്ദേഹം രണ്ട് ഹൃദയ ഇമോജികളോടെ ധനുഷ് അടിക്കുറിപ്പും നൽകിയിരുന്നു. ധനുഷ് ക്രൂ കട്ട് ധരിച്ച് വെള്ള ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ചപ്പോൾ, ഐശ്വര്യ ഒരു ഓഫ്‌വൈറ്റ് വസ്ത്രമാണ് ധരിച്ചിരുന്നത്.
നേരത്തെ രണ്ട് മക്കളായ യാത്രയുടെയും ലിംഗയുടെയും കായികദിന പരിപാടിയിൽ പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരുന്നു.. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം ധനുഷും ഐശ്വര്യയും വേർപിരിയുന്നതായി 2022 ജനുവരി 17 ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇരുവരെയും ഒരുമിപ്പിക്കാൻ കുടുംബത്തിൽ ഏറെ ശ്രമം നടന്നിരുന്നു. 2024 ഏപ്രിലിൽ ദമ്പതികൾ വിവാഹമോചനത്തിന് ഔദ്യോഗികമായി അപേക്ഷ നൽകി. 2024 നവംബറിൽ വിവാഹമോചനം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |