കണ്ണൂർ: കണ്ടാൽ സ്റ്റീൽ ബോംബെന്ന് തോന്നിക്കുന്ന പാത്രങ്ങൾ ജനങ്ങളെ ആശങ്കയിലാക്കി. പനങ്കാവ് കുണ്ടംചാൽ അങ്കണവാടിക്ക് സമീപം മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ച നിലയിലാണ് രണ്ട് സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയത്. ഇത് കണ്ടാണ് ബോംബ് എന്ന സംശയം ഉണ്ടാക്കിയതും ജനങ്ങളിൽ ഭീതി പരത്തിയതും.
പ്രദേശവാസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നെയ് നിറച്ച സ്റ്റീൽ പാത്രങ്ങളാണെന്ന് കണ്ടെത്തിയത്. ബോംബല്ലെന്ന് പരിശോധനയിൽ മനസിലായതോടെ ആശങ്ക ഒഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |