കസ്‌തൂരിമാൻ സിനിമയുടെ തമിഴ് പതിപ്പിൽ മീര ജാസ്‌മിൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളിൽ ഒരാളായി പാട്ടുസീനിൽ മാത്രം പ്രത്യക്ഷപ്പെട്ട പെൺകുട്ടി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായിക. മറ്റാരുമല്ല, സായ്‌പല്ലവി ആണ് ചിത്രത്തിലെ ഡാൻസ് സീനിൽ മീര ജാസ്മിനിൽ പിന്നിലായി നൃത്തം വച്ചത്. അന്നത്തെ ആ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു.
സിനിമ പലപ്പോഴും താരങ്ങൾക്കായി അദ്ഭുതങ്ങൾ കാത്തുവയ്ക്കാറുണ്ട്. ചെറിയ വേഷങ്ങൾ ചെയ്തും ആൾക്കൂട്ടത്തിലൊരാളായുമൊക്കെ ക്യാമറയ്ക്ക് മുൻപിൽ എത്തിയ പലരും പിന്നീട് സൂപ്പർ താരങ്ങളായി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഒരു സിനിമയ്ക്ക് സായ് പല്ലവിയുടെ പ്രതിഫലം 5 കോടി എന്നാണ് റിപ്പോർട്ട്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച കസ്കൂരിമാൻ. കുഞ്ചാക്കോ ബോബനും മീര ജാസ്‌മിനുമായിരുന്നു പ്രധാന താരങ്ങൾ. ഈ ചിത്രം ഇതേ പേരിൽ ലോഹിതദാസ് തന്നെ തമിഴിലും സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബന്റെ വേഷം പ്രസന്ന ആണ് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |