അനുഷ്ക ഷെട്ടി, ക്രിഷ് ജാഗർലാമുഡി ചിത്രം ഘാട്ടി ജൂലായ് 11ന് ആഗോള റിലീസായി എത്തും. തമിഴ് നടൻ വിക്രം പ്രഭു ചിത്രത്തിൽ ദേസി രാജു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നുണ്ട്.
അനുഷ്ക ഷെട്ടി, വിക്രം പ്രഭു എന്നിവർ മറ്റു ചിലർക്കൊപ്പം വലിയ ഭാണ്ഡകെട്ടുകളുമായി ഒരു നദി കാൽ നടയായി വെള്ളത്തിൽ കഴുത്തോളം മുങ്ങിയ രീതിയിൽ മുറിച്ചു കടക്കുന്ന ദൃശ്യമാണ് പുതിയ പോസ്റ്ററിൽ കാണുന്നത്. 'വിക്ടിം, ക്രിമിനൽ, ലെജൻഡ്' എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്ലൈൻ.
ഗംഭീര ആക്ഷൻ രംഗങ്ങൾക്കൊപ്പം ആകർഷകമായ ഒരു പ്രണയകഥയിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട്. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത്, രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിഗ്ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം: മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ: നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ: ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ: തോട്ട തരണി, സംഭാഷണങ്ങൾ: സായ് മാധവ് ബുറ, കഥ: ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം: രാം കൃഷൻ, പി.ആർ.ഒ: ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |