തിരുവനന്തപുരം: ദേശീയപാത 66ൽ വിവിധയിടങ്ങളിലുണ്ടായ തകർച്ച പരിശോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ദേശീയപാത അതോറിട്ടി ചെയർമാൻ സന്തോഷ് കുമാർ യാദവ് ചീഫ് സെക്രട്ടറി എ. ജയതിലകുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട
സഹകരണത്തിന് സംസ്ഥാന സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു പറഞ്ഞു.
വിവിധ കരാറുകാരുമായും പ്രോജക്ട് ഡയറക്ടർമാർ, കൺസൾട്ടന്റുമാർ എന്നിവരുമായും ചെയർമാൻ ചർച്ച നടത്തി. ദേശീയപാത നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാദ്ധ്യതയുള്ളതുമായ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ നിർമ്മാണ പ്രവൃത്തികൾ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. ഈഞ്ചയ്ക്കൽ, കഴക്കൂട്ടം, ചെമ്പകമംഗലം, കൊട്ടിയം, മേവറം എന്നിവിടങ്ങളിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |