ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിക്ക് 165 കോടി വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചു. 44.11 കോടി ക്യാപ്പിറ്റൽ ഇനങ്ങളിലും, 120.88 കോടി റവന്യു ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നു. പുവർ എയ്ഡ് ഫണ്ടിൽ നിന്നുള്ള ധനസഹായം മുൻവർഷങ്ങളേക്കാൾ ഇരട്ടിപ്പേർക്ക് നൽകും.
കൃഷി സംരക്ഷണത്തിന് 3.88 കോടിയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2.16 കോടിയും വകയിരുത്തി.
കാർഷികോത്പാദനം വർദ്ധിപ്പിക്കാൻ പുതിയ കൃഷിരീതികൾ, ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾുതിയ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ എന്നിവയ്ക്ക് മുൻതൂക്കം. നീറമൺകര മന്നം മെമ്മോറിയൽ സ്കൂളിൽ സൈനിക സ്കൂളിന്റെ പ്രവർത്തനം ഈവർഷം ആരംഭിക്കും. ഭവന നിർമ്മാണം, വിദ്യാഭ്യാസ, വിവാഹ, ചികിത്സാ ധനസഹായങ്ങൾ, സ്കോളർഷിപ്പുകൾ, സാമൂഹ്യസേവന പദ്ധതികൾ എന്നിവയ്ക്കും തുക നീക്കിവച്ചു.പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷമായിരുന്നു ബഡ്ജറ്റ് അവതരണം. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയും നടന്നു. എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സംഗീത്കുമാർ, സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |