തിരുവനന്തപുരം: മഴമേഘങ്ങൾ പിൻവാങ്ങി തെളിഞ്ഞമാനത്തിന് കീഴെ കുട്ടികളുടെ ആദ്യ സ്കൂൾപ്രവേശനദിനം ആഘോഷമായി. മധുരവും സമ്മാനങ്ങളും നൽകി വാദ്യമേളത്തോടെ സ്കൂളുകൾ നവാഗതരെ സ്വീകരിച്ചു. അക്ഷരമുറ്റത്ത് പതിവുപോലെ കരച്ചിലും ചിരിയും ഇടകലർന്നു. വർണബലൂണുകൾ കൊണ്ട് അലങ്കരിച്ച മുറ്റങ്ങളിലും ക്ളാസ് മുറികളിലും കൊച്ചുകൂട്ടുകാർക്ക് വർണത്തൊപ്പികളടക്കം നൽകി വരവേറ്റു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ സ്കൂളുകളിലും പ്രവേശന പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു.
ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ
രക്ഷിതാക്കൾക്ക് താത്കാലിക
നിയമനങ്ങളിൽ മുൻഗണന: മന്ത്രി
കൊച്ചി: നിയമ-സാങ്കേതിക തടസങ്ങൾ ഇല്ലെങ്കിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങളിൽ മുൻഗണന നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വടവുകോട് പോൾ പി. മാണി ഓഡിറ്റോറിയത്തിൽ ബഡ്സ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബഡ്സ് സ്കൂൾ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പരിഗണനയിലാണ്.
പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ ആദ്യമായിട്ടാണ് ബഡ്സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
മാലിന്യം വലിച്ചെറിയൽ:
പാരിതോഷികം കൂട്ടും
മാലിന്യം വലിച്ചെറിഞ്ഞതിന് 5.75 കോടി രൂപ കഴിഞ്ഞ വർഷം പിഴ ഈടാക്കി. മാലിന്യം വലിച്ചെറിയുന്നതിന്റെ തെളിവ് നൽകുന്നവർക്ക് പാരിതോഷികം വർദ്ധിപ്പിക്കും.
നിലവിൽ 2500 രൂപയാണ്. ഫോൺ: 9446 700 800.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |