മലപ്പുറം: നിലമ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചശേഷം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി.അൻവർ മുൻ ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു. 2021ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അൻവറിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രകാശ് 2,700 വോട്ടിനാണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിർസ്ഥാനാർത്ഥി എന്ന നിലയ്ക്ക് പ്രകാശിന്റെ വീട്ടിലെത്തി കുടുംബത്തെ കാണണം എന്നുണ്ടായിരുന്നു എന്ന് അൻവർ പറഞ്ഞു. അതേസമയം, പ്രകാശ് മരിച്ചപ്പോൾ പുതപ്പിച്ചത് പാർട്ടി പതാകയാണെന്നും കുടുംബം എന്നും പാർട്ടിക്കൊപ്പം നിൽക്കുമെന്നും ഭാര്യ സ്മിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |