കോട്ടയം: പൊതുജനങ്ങൾക്കു സൗജന്യനിയമസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി കളക്ടറേറ്റിൽ നിയമസേവന കേന്ദ്രം ( ലീഗൽ എയ്ഡ് ക്ലിനിക് ) ആരംഭിച്ചു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 വരെ കളക്ടറേറ്റിലെ ഒന്നാം നിലയിലെ തൂലിക കോൺഫറൻസ് ഹാളിൽ ആയിരിക്കും ക്ലിനിക് പ്രവർത്തിക്കുന്നത്. ഒരു അഭിഭാഷകന്റെയും ഒരു പാരാ ലീഗൽ വോളന്റിയറിന്റെയും സേവനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : ജില്ലാ നിയമ സേവന അതോറിറ്റി, എ. ഡി. ആർ സെന്റർ, മലങ്കര ക്വാർട്ടേഴ്‌സ് സദീപം, മുട്ടമ്പലം പി.ഒ, കോട്ടയം 686004, ഫോൺ: 04812572422, 04812572423.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |