രാമനാട്ടുകര: ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും കായികവിഭാഗത്തിന്റെയും നേതൃത്വത്തിൽ കായികാരോഗ്യ ബോധവത്ക്കരണം നടത്തി. ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൈക്കിൾ പരിശീലനം നൽകുന്ന ഫിറ്റ് റൈഡ് എന്ന പരിശീലന പരിപാടിയും എൻ. എസ്. എസ് യൂണിറ്റ് നടപ്പിലാക്കി വരുന്നു. കോളേജ് അങ്കണത്തത്തിൽ പ്രിൻസിപ്പൽ പ്രൊഫസർ ഡോ. ടി.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ അഫീഫ് തറവട്ടത്ത്, റിസർച്ച് കോ ഓർഡിനേറ്റർ ഡോ ടി.കെ ഉമർഫാറൂഖ് , പി.സി നൗഫിയ, ആയിശ ഹിബ , സുമയ്യ , പി. ആഫിയ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |