കൊച്ചി: ലോക പരിസ്ഥിതിദിനത്തിൽ ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി പ്രവർത്തക സംഗമം രാവിലെ 10ന് ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ടി.സി വിജയൻ ഉദ്ഘാടനം ചെയ്യും. കച്ചേരിപ്പടി സീതാറാം ക്ലോംപ്ലക്‌സിൽ നടക്കുന്ന പരിപാടി ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ പരിസ്ഥിതി പ്രവർത്തകരെ ആദരിക്കും. ഏലൂർ ഗോപിനാഥ്, അഡ്വ. ജെ. കൃഷ്ണകുമാർ, ശ്രീരാജ് തമ്പാൻ, നിഷാന്ത് പുനത്തിൽ, എം. നിസാമുദ്ധീൻ, യദു ജയൻ, രാധാകൃഷ്ണൻ കടവുങ്കൽ,കെ.കെ, വാമലോചനൻ, പി.ആർ. അജാമളൻ, കെ.ജി രാധാകൃഷ്ണൻ,എസ്.എസ്. ദേവ പ്രസാദ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |