ന്യൂഡൽഹി : കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹിയിൽ ചർച്ച. ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കടമെടുപ്പ് പരിധി അടക്കം മൂന്ന് വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ബാലഗോപാൽ പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് കേന്ദ്രത്തെ അറിയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നൽകി. അതേസമയം, വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ കേരളത്തോട് കാണിക്കുന്ന വിവേചനം ഇന്നലെ ഉന്നയിച്ചില്ല. അടുത്ത അവസരത്തിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്തും.
ഉന്നയിച്ചത് ഇവ
1. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് കഴിഞ്ഞ സാമ്പത്തികവർഷം വെട്ടിക്കുറച്ച 1877.57 കോടി 2025-26 വർഷത്തേക്ക് അനുവദിക്കണം
2. 2025-26 സാമ്പത്തികവർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് 3323 കോടി കുറച്ചത്
പുന:സ്ഥാപിക്കണം
3. ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിലെ വ്യവസ്ഥകൾ കടമെടുപ്പ് പരിധിയെ ബാധിക്കുന്നത്
ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |