കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളിബോൾ അക്കാഡമി പരിശീലന കേന്ദ്രത്തിലെ മികച്ച പ്രതിഭകളെയും കളിയിലൂടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരെയും അക്കാഡമി രക്ഷാകർതൃ സമിതി അനുമോദിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. അക്കാഡമി ജനറൽ സെക്രട്ടറി സി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ കിഷോർ കുമാർ മുഖ്യപ്രഭാഷണം നടത്തി. രാഘവൻ മാണിക്കോത്ത്, കേരള പൊലീസ് താരം ശ്രീജിത്ത്, ജൂനിയർ ഇന്ത്യൻ താരം അശ്വതി, കെൻസ മൊയ്തീൻ കോയ, പി.മുഹമ്മദ്, റബീഖ് പാറ്റയിൽ, കെ.മൊയ്തീൻ കോയ,നജീബ് പാറ്റയിൽ,എം.അംജിത, മാമ്പ്ര ദിനേഷ് എന്നിവർ പ്രസംഗിച്ചു. പാറ്റേൺ പി.ടി.എ പ്രസിഡന്റ് ടി.പി നിധീഷ് സ്വാഗതവും സെക്രട്ടറി സത്യേന്ദ്രൻ നൊച്ചിപ്പൊയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |