കോന്നി: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിച്ചു. കുളത്തുമൺ, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടർനടപടിയിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കമ്പകത്തുംപച്ചയിൽ നിന്ന് ആനക്കൂട്ടത്തെ കിളിയറ ഭാഗത്തേക്ക് തിരിച്ചുവിട്ടിരുന്നു. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത മനസിലാക്കുന്നതിനാണ് ക്യാമറ സ്ഥാപിച്ചത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താൻ റാപിഡ് റെസ്‌പോൺസ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മൂന്ന് സംഘമാണ് തെരച്ചിലിൽ ഏർപ്പെട്ടത്. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റിവിടുന്നതിന് പമ്പ് ആക്ഷൻ ഗൺ ഉപയോഗിക്കും. സംഘത്തിന് വേണ്ട നിർദ്ദേശം നൽകുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയിൽ കാട്ടനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. വന്യമൃഗസംഘർഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ. കോന്നി 9188407513, റാന്നി 9188407515
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |