പത്തനംതിട്ട: പത്തനംതിട്ട വനം വകുപ്പിന്റെ സഹകരണത്തോടെ പുഷ്പഗിരിയിൽ വൃക്ഷത്തൈ നടൽ കർമ്മ പദ്ധതിക്ക് തുടങ്ങി. പത്തനംതിട്ട അസി. ഫോറസ്റ്റ് കൺസർവേറ്റർ രാഹുൽ ബി. ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡി.വൈ. എസ്. പി. നന്ദകുമാർ. എസ്. മുഖ്യാതിഥി ആയിരുന്നു. പുഷ്പഗിരി എമർജൻസി വിഭാഗം അസി. പ്രൊഫ. ഡോ. അർജുൻ ജയിംസ് ക്ലാസ് നയിച്ചു. സി. ഇ. ഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ റവാ ഫാ. മാത്യു തുണ്ടിയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |