കേരള കാർഷിക സർവകലാശാലയിൽ 2025-26 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും, പ്ലസ് ടു പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. സർവകലാശാലയാരംഭിക്കുന്ന പുതിയ കോഴ്‌സുകളുമുണ്ട്. ജൂൺ 30 വരെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം.
സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നടത്തുന്ന ബി.എസ്‌സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, കോഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്ക് വിലയിരുത്തി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.
മാസ്റ്റേഴ്സ് പ്രവേശനം
.................................
എം.എസ്‌സി അഗ്രിക്കൾച്ചർ കോഴ്‌സുകൾക്കുള്ള പ്രവേശനം ഐ.സി.എ.ആർ പ്രവേശന പരീക്ഷയുടെയും, അഗ്രിബിസിനസ് മാനേജ്മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാനേജ്മന്റ് അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്. കാർഷിക പി എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിനായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തും. മേൽസൂചിപ്പിച്ച കോഴ്‌സുകൾക്ക് വേണ്ടിയുള്ള വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും.
പുതിയ കോഴ്‌സുകൾ
....................................
എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കുള്ള പുതിയ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏറെ ഉപരിപഠന, ഗവേഷണ, തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാണിവ. ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലത്തിലാണ് പുത്തൻ കോഴ്‌സുകളാരംഭിക്കുന്നത്. അനിമൽ സയൻസിൽ ഫുൾടൈം ഡോക്ടറൽ പ്രോഗ്രാം, അപ്ലൈഡ് മൈക്രോബയോളജിയിലെ ഡോക്ടറൽ പ്രോഗ്രാം എന്നിവയ്ക്ക് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
ബയോളജി, മൈക്രോബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് ബി.എസ്‌സി, എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ഇതിലൂടെ മികച്ച ഉപരിപഠന അവസരങ്ങൾ ലഭിക്കും. ക്ലൈമറ്റ് സയൻസ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, എൻവയണ്മെന്റൽ സയൻസ്, ഓഷൻ & അറ്റ്‌മോസ്‌ഫെറിക് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, റീന്യൂവബിൾ എനർജി എൻജിനിയറിംഗ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ എം.എസ്‌സി/എം.ടെക് പ്രോഗ്രാമുകളുണ്ട്.
അപേക്ഷാ ഫീസ്
.............................
ഡോക്ടറൽ പ്രോഗ്രാം അപേക്ഷ ഫീസ് പൊതു വിഭാഗത്തിൽ പെട്ടവർക്ക് 1500 ഉം മറ്റുള്ളവർക്ക് 750 രൂപയുമാണ്. മറ്റു കോ ഴ്‌സുകൾക്കിത് യഥാക്രമം ആയിരവും അഞ്ഞൂറു രൂപയുമാണ്. എസ്.ബി.ഐ ചെലാൻ വഴി ഫീസടയ്ക്കാം.
ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.admissions.kau.in.
സിയാലിൽ എയർക്രാഫ്റ്റ് റെസ്ക്യു
ആൻഡ് & ഫയർ ഫൈറ്റിംഗ് കോഴ്സ്
കൊച്ചി: കൊച്ചി എയർപോർട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിംഗ് കോഴ്സിന് ജൂൺ പത്ത് വരെ അപേക്ഷിക്കാം. സയൻസ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 20ന് പ്രവേശന പരീക്ഷ. ഫിസിക്കൽ ടെസ്റ്റും ഉണ്ടാകും. വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാദ്ധ്യതയേറിയ കോഴ്സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഈ കോഴ്സ് നൽകുന്ന ദക്ഷിണേന്ത്യയിലെ ഏക സ്ഥാപനമാണിത്.
കൊച്ചി ബി.പിസി.എല്ലിൽ പ്രഷർ ഫെഡ് ഫയർഫൈറ്റിംഗ്പരിശീലനം, കേരള ഫയർ ആൻഡ് റെസ്ക്യു അക്കാഡമിയിൽ ടണൽ ആൻഡ് സ്മോക്ക് ചേമ്പർ പരിശീലനം, തൃശൂർ വൈൽഡ് വിൻഡ് അഡ്വഞ്ചർ ബിൽഡിംഗ്റെസ്ക്യു ഓപ്പറേഷൻസ്, സെന്റ്. ജോൺസിൽ ആംബുലൻസ് സർട്ടിഫിക്കറ്റ് ട്രെയ്നിംഗ് എന്നിവയും നൽകും. അപേക്ഷകൾ www.ciasl.aero/academy ലൂടെ സമർപ്പിക്കാം. വിവരങ്ങൾക്ക് 8848000901.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |