കൈനകരി : ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു. കൈനകരി ഹോളി ഫാമിലി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രസീത മിനി കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് ഫലവൃക്ഷ തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ പി.ജോൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി.ലോലപ്പൻ, എ.ഡി.ആന്റണി, കൃഷി അസിസ്റ്റന്റ് ഗിരീഷ് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഹാരീഷ് സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ജസമ്മ ജോസഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |