പേരാമംഗലം : ഗോപിയാശാനെ ആദരിക്കുകയെന്നാൽ നമ്മൾ സ്വയം ആദരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഡോ.കലാമണ്ഡലം ഗോപിയാശാന്റെ 88- ാമത് ജന്മദിനാഘോഷവും പ്രഥമ ഗുരു ഗോവിന്ദം പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗോപിയാശാന്റെ ജീവിതം കലയ്ക്കായി സമർപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ ഗുരു ഗോവിന്ദം പുരസ്‌കാരം കലാമണ്ഡലം ഷൺമുഖദാസിന് കലാമണ്ഡലം ഗോപിയാശാൻ നൽകി. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ, കലാമണ്ഡലം മുൻ വി.സി എം.വി.നാരായണൻ, വി.കലാധരൻ, പെരുവനം കുട്ടൻ മാരാർ, എം.പി.സുരേന്ദ്രൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.
ഡോ.കലാമണ്ഡലം ഗോപിയാശാന്റെ 88-ാമത് ജന്മദിനാഘോഷവും പ്രഥമ ഗുരു ഗോവിന്ദം പുരസ്‌കാര സമർപ്പണവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |