കൊല്ലം: അങ്കമാലി-എരുമേലി ശബരി റെയിൽപാത നിർമ്മിക്കാൻ ശക്തമായ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ സ്വാഗതം ചെയ്തു. വർഷങ്ങളായി ദേവസ്വം ബോർഡും ഭക്തജനങ്ങളും ആഗ്രഹിക്കുന്നതാണിത്. സംസ്ഥാന സർക്കാരിന്റെ നാലാമത് വാർഷികവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന പ്രത്യേക യോഗത്തിൽ കോൺഫെഡറേഷൻ ഭാരവാഹികൾ ശബരി റെയിൽവേ പൂർത്തീകരിക്കുന്നതിന് നിവേദനം നൽകിയിരുന്നു. വിഴിഞ്ഞം പദ്ധതിപോലെ മലയോര പ്രദേശങ്ങളിലെ ഏറ്റവും വലിയ വികസന പദ്ധതികൂടിയാണ് ശബരി റെയിൽവേയും ശബരിമല വിമാനത്താവളവും. സംസ്ഥാന സർക്കാരിന്റെ നവകേരള സൃഷ്ടിയുടെ ഭാഗമായി ശബരിമല വികസനത്തിനും മുൻകൈയെടുത്ത് നടപ്പാക്കാൻ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ കോൺഫെഡറേഷൻ പ്രസിഡന്റ് ആർ.ഷാജിശർമ്മ, വർക്കിംഗ് പ്രസിഡന്റ് ടി.ചന്ദ്രൻ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ട്രഷറർ കെ. മുരളീധരൻ നായർ എന്നിവർ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |