തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തുള്ള മസ്താൻ മുക്ക് എന്ന സ്‌ഥലത്ത് നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കാൾ എത്തിയത്. വീടിന് മുന്നിൽ മുയലുകളെയും കോഴികളെയും താറാവുകളെയും വളർത്തുന്ന വലിയ കൂട്ടിൽ മൂർഖൻ പാമ്പ് കയറി എന്നാണ് വിളിച്ചയാൾ പറഞ്ഞാണ്.
സ്ഥലത്തെത്തിയ വാവാ സുരേഷ് ചുറ്റും നിരീക്ഷിച്ചു. കൂടിനകത്ത് തറയിൽ നിറയെ മാളങ്ങൾ അതിനകത്താണ് മുയലുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. ആ മാളങ്ങളിലുള്ള മുയൽ കുഞ്ഞുങ്ങളെ പിടികൂടാനാണ് മൂർഖൻ പാമ്പ് എത്തിയത്. എങ്ങനെയെങ്കിലും കണ്ട് പിടിച്ച് മൂർഖനെ പിടികൂടണം എന്ന് വീട്ടുടമ വാവാ സുരേഷിനോട് പറഞ്ഞു.
പിടികൂടിയില്ലെങ്കിൽ മുയലുകൾക്കും കോഴികൾക്കും താറാവുകൾക്കും ഭീഷണിയാണ്. തെരച്ചിൽ നടക്കുന്നതിനിടെ വാവാ സുരേഷിന് മറ്റൊരു കാൾ എത്തി. തിരുവനന്തപുരം ജില്ലയിലെ തമലത്തുള്ള ഒരു വീടിന്റെ പറമ്പിൽ മതിൽ കയറുന്നതിനിടെ ഒരു പാമ്പ് വലയിൽ കുടുങ്ങിയെന്നാണ് വിളിച്ചയാൾ പറഞ്ഞത്. കാണുക മുയൽ കുഞ്ഞുങ്ങളെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പിനെയും മതിലിൽ കയറിയ പാമ്പിനെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ പുത്തൻ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |