മുഹമ്മ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ.പി.എ) ചേർത്തല മേഖലാകമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവ.എൽ.പി സ്കൂളിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാഷാബു ഉദ്ഘാടനം ചെയ്തു.പി.സുധീഷ് അദ്ധ്യക്ഷനായി. ബൈജു ശലഭം പരിസ്ഥിതിദിനസന്ദേശം നൽകി.ബെയ്ലി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. എൻ.ആർ മോഹിത് നോട്ട് ബുക്ക് വിതരണം നടത്തി.ഹെഡ്മിസ്ട്രസ് എസ്.മിനിമോൾ ഫലവൃക്ഷ തൈകളും നട്ടു.വിനോമരാജു,പി.എൻ നസീമ,രാജീവ് ആപ്പിൾസ്, രതീഷ് പാപ്പാളി, രാഹുൽ ബൈജു ക്ലാസ്സിക്,കെ.ഗോപകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |